Latest NewsNewsIndia

വീട്ടില്‍ പെട്ടെന്ന് എത്താനായി ട്രെയിനിന്റെ മുകളിലൂടെ മറുവശത്ത് കടക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ഷോക്കടിച്ചതിന്റെ ആഘാതത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്

ജയ്പൂര്‍ : വീട്ടില്‍ പെട്ടെന്ന് എത്താനായി ഗുഡ്സ് ട്രെയിനിന്റെ മുകളിലൂടെ മറുവശത്ത് കടക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആള്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മെഡിക്കല്‍ പ്രൊഫഷണലായ മനീഷ്‌കുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആയിരുന്നു സംഭവം. വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ധൃതി പിടിച്ച് പോകുന്നതിനിടെയാണ് യുവാവ് ഈ മാര്‍ഗം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടപ്പാലത്തെ ആശ്രയിക്കുന്നതിന് പകരം ഗുഡ്സ് ട്രെയിനിന്റെ മുകളിലൂടെ മറുവശത്ത് എത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധവശാല്‍ വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് പറയുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകുന്ന ഓയില്‍ വാഗണിന്റെ മുകളിലൂടെ കയറി മറുവശത്ത് എത്താനാണ് ശ്രമിച്ചത്. അതിനിടെ അറിയാതെ 25കെവി ലൈനില്‍ തൊടുകയായിരുന്നു. ഷോക്കടിച്ചതിന്റെ ആഘാതത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. വൈദ്യുതി ലൈന്‍ കടന്നു പോകുന്നു എന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button