Latest NewsNewsIndia

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന മീം പോസ്റ്റ് ചെയ്‌തു ; നടിക്കെതിരെ പരാതി നൽകി ബിജെപി നേതാവ്

കൊൽക്കത്ത : ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന മീം ട്വി‌റ്ററിൽ പോസ്‌റ്റ് ചെയ്‌ത ബംഗാളി നടി സായോണി ഘോഷിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ്. മേഘാലയ മുൻ ഗവർണറായ  തഥാഗത റോയ് ആണ് നടിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

‘ഷെയർ ചെയ്‌ത മീം തന്റെ വികാരം വ്രണപ്പെടുത്തിയതായി ഗുവാഹത്തിയിൽ നിന്നും ഒരാൾ എന്നെ അറിയിച്ചു. അയാൾ അസം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇതേ പോസ്‌റ്റിൽ ബംഗളൂരുവിലെ ഒരാളും പരാതി നൽകിയിട്ടുണ്ട്. ഇതിനു പുറമേ ഞാനും പരാതി നൽകുന്നു. ഭവിഷ്യത്തുകൾ അനുഭവിച്ചുകൊള‌ളുക’ നടിയെ പരാമർശിച്ച് ട്വി‌റ്ററിൽ തഥാഗത റോയ് പോസ്‌റ്റ് ചെയ്‌തു.

 

അതേസമയം സംഭവത്തിൽ താൻ കു‌റ്റക്കാരിയല്ലെന്നും 2010 മുതൽ ട്വി‌റ്റർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇടക്ക് താൽപര്യം നഷ്‌ടപ്പെട്ടു. ആ സമയം 2015ൽ ആരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌ത് പോസ്‌റ്റ് ചെയ്‌തതാണ് ഈ മീമെന്നാണ് സായോണി ഘോഷ് അറിയിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button