COVID 19KeralaLatest NewsNews

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം : പരസ്യ കമ്പനിക്കും ചലച്ചിത്ര താരത്തിനുമെതിരെ കേസ്

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദമായതോടെ സ്വകാര്യ കമ്പനി, പരസ്യ കമ്പനി, അഭിനയിച്ച ചലച്ചിത്ര താരം എന്നിവർക്കെതിരെ പരാതിയുമായി ദേവസ്വം ബോര്‍ഡ്. ഗുരുവായൂർ ടെമ്പിള്‍ പൊലീസിൽ ആണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയത്. ക്ഷേത്രം അണുവിമുക്തമാക്കാൻ നൽകിയ അനുവാദം ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം.

Read Also : ബ്രി​ട്ട​നിൽ ന​ട​ക്കു​ന്ന ജി-​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണം

ഒരു വർഷത്തേയ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം അണുവിമുക്തമാക്കുമെന്നതാണ് സ്വകാര്യ കമ്പനിയുടെ പരസ്യം. സിനിമാതാരത്തെ ഉള്‍പ്പെടുത്തി ക്ഷേത്രപരിസരത്താണ് പരസ്യം ചിത്രീകരിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സാനിറ്റൈസർ നൽകുന്നത് സ്വകാര്യ കമ്പനിയാണെന്നാണ് പരസ്യത്തില്‍ പറയുന്നത്.

പരസ്യം ചലച്ചിത്ര താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവാദമായത്. ക്ഷേത്രവും പരിസരവും സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണ് ഇതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button