ബാർക്ക് മുൻ സിഇഒ പാർഥോദാസ് ഗുപ്തയും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും തമ്മിൽ നടത്തിയതായി പറയുന്ന വാട്ട്സ് ആപ്പ് ആശയവിനിമയങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് വരുന്നത്. ചാറ്റിൽ ബോളിവുഡ് താരങ്ങളാറ്റ ഹൃതിക്ക് റോഷനെയും കങ്കണയെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമുണ്ട്.
Also Read: ‘മന്ത്രിയ്‌ക്കെന്താ നിയമം ബാധകമല്ലേ?’; കര്‍ട്ടനുള്ള വാഹനവുമായി മന്ത്രി കടകംപള്ളി
അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കടന്നുവരുന്നത്. ‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ ആണ്. മാത്രമല്ല, അവര്‍ ഹൃതിക്കിന്റെ ലൈംഗിക അടിമയാണ്.’ എന്നും അര്‍ണബ് പാര്‍ത്തോദാസിനോട് ചാറ്റിലൂടെ പറയുന്നതായി പുറത്തുവന്ന സ്ക്രീൻ ഷോട്ടിൽ കാണുന്നുണ്ട്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അർണബിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അർണബ് ടിവി സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും ആരോപണങ്ങൾ ഉയരുന്നു.
Post Your Comments