തിരുവനന്തപുരം > കൂളിങ് പേപ്പറും കർട്ടനും നീക്കം ചെയ്യാത്ത വാഹനങ്ങളെ പിടികൂടാൻ ഞായറാഴ്‌ച മുതൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന. സുപ്രീംകോടതി, ഹൈക്കോടതി വിധികൾ ലംഘിച്ച് കൂളിങ് പേപ്പർ, കർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ‘ഓപ്പറേഷൻ സ്‌ക്രീൻ’ എന്നപേരിലാണ് പരിശോധന.
വാഹനങ്ങളുടെ പിറകിലെ ഗ്ലാസിലും വശങ്ങളിലും കൂളിങ് ഫിലിം, കർട്ടൻ എന്നിവ വച്ചുമറയ്‌ക്കുന്നത് കുറ്റകരമാണ്. നിരവധി സർക്കാർ, അർധ സർക്കാർ, സ്വകാര്യവാഹനങ്ങൾ നിയമം ലംഘിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കർശന നടപടി വേണമെന്ന ഹൈക്കോടതി നിർദേശത്തിന്റെയും പശ്ചാത്തലത്തിലാണ് പരിശോധനയെന്ന് ട്രാൻസ്‌പോർട്ട് കമീഷണർ ഉത്തരവിൽ പറഞ്ഞു. വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാത്തവിധം ഫോട്ടോ എടുത്ത് ഇ ചെലാൻ വഴിയാണ് കുറ്റപത്രം നൽകുക. കർട്ടനും ഫിലിമും നീക്കംചെയ്യാൻ വിസമ്മതിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ഉത്തരവിൽ പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..