ആലപ്പുഴ> നാടിനെയാകെ വിശപ്പില്‍ നിന്നകറ്റാന്‍ ലക്ഷ്യമിട്ടുള്ള വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയ്ക്ക് ദിനംപ്രതി ജനപിന്തുണയേറുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലായിരുന്നു കഴിഞ്ഞ ദിവസം അരിപ്പിരിവ് നടന്നത് അരിപ്പിരിവ്. അരി ശേഖരിയ്ക്കാന്‍ ചാക്കുമായി വീട്ടുമുറ്റത്ത് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തിയതും കൗതുകമായി.
അഞ്ച് കിലോ മുതല്‍ ഒരു ചാക്ക് അരി വരെ നല്‍കിയാണ് വീട്ടുകാര്‍ അരിപ്പിരിവുകാരെ എതിരേറ്റത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ അരി ശേഖരണത്തിലൂടെ രണ്ടായിരം കിലോ അരിയാണ് ലഭിച്ചത്.മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ 400 പേര്‍ക്കാണ് വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി വഴി എല്ലാ ദിവസവും ഭക്ഷണം എത്തിക്കുന്നത്.
ഇതു കൂടാതെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധ സദനങ്ങള്‍, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം വീതം ഭക്ഷണം എത്തിക്കുന്നുണ്ട്.ഒട്ടേറെപ്പേരുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഒരാളുടെ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ 20 രൂപയാണ്. വിശേഷ ദിവസങ്ങളില്‍ സന്തോഷം പങ്കുവയ്ക്കാനായി ഒട്ടേറെപ്പേര്‍ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയുടെ സ്‌പോണ്‍സര്‍മാരാകുന്നുണ്ട്.
ജനകീയ അരി സമാഹരണത്തിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ആര്‍.റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലൈത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ആര്‍. സുധര്‍മ്മ, കെ.എസ്.ഹരിദാസ്, സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ.ഉല്ലാസ്, പി. കൃഷ്ണ പിള്ള സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി.രതീഷ്, ജനറല്‍ കണ്‍വീനര്‍ പി. വിനീതന്‍, കെ.എം.താഹിര്‍, സജേഷ്, സാബു ശിവാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..