Latest NewsNewsIndia

ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു

രാവിലത്തെ ഭക്ഷണം ഇവയ്ക്ക് നല്‍കാന്‍ വൈകിയിരുന്നു

ചെന്നൈ : ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്നാണ് റോട് വീലര്‍ ഇനത്തില്‍പ്പെട്ട രണ്ട് വളര്‍ത്തു നായ്ക്കള്‍ ജീവനക്കാരനെ കടിച്ചു കൊന്നത്. ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ജീവനക്കാരന്‍ ജീവാനന്ദമാണ് (58) മരിച്ചത്.

രാവിലത്തെ ഭക്ഷണം ഇവയ്ക്ക് നല്‍കാന്‍ വൈകിയിരുന്നു. ജോലിത്തിരക്കു മൂലമാണ് ഇവയ്ക്ക് ഭക്ഷണം നല്‍കാന്‍ വൈകിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഭക്ഷണം നല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ഇവ ആക്രമിച്ചത്. ഓടിയപ്പോള്‍ പിന്തുടര്‍ന്നെത്തി കഴുത്തും തലയും കടിച്ചു പറിയ്ക്കുകയായിരുന്നു. അക്രമ സ്വഭാവം കൂടിയ നായ്ക്കള്‍ റോട് വീലര്‍. ആഴത്തിലുള്ള മുറിവാണു മരണ കാരണമെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button