Latest NewsNewsInternational

ഇന്ത്യയുടെ വാക്സിൻ കൂടുതൽ ഫലപ്രദം:വാക്സിനായി ലോകാരോഗ്യസംഘടനയെ സമീപിക്കാനൊരുങ്ങി പാകിസ്ഥാൻ

ഇസ്ലാമാബാദ് : ഇന്ത്യയിൽ നിർമ്മിച്ച കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകൾ ഉപയോഗിക്കുന്നതിന് പാകിസ്ഥാൻ അനുമതി നൽകിയതായി റിപ്പോർട്ട്. പാക് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ആണ് ഇതുസംബന്ധിച്ച് അനുമതി നൽകിയത്. എന്നാൽ വാക്സിൻ പാകിസ്ഥാന് നേരിട്ട് ലഭിക്കുന്നതിന് തടസ്സങ്ങളുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം പാകിസ്ഥാന് വാക്‌സിൻ ഏറ്റെടുക്കാൻ സാധിക്കില്ല.

കോവാക്സ് പദ്ധതി പ്രകാരം മാത്രമെ പാകിസ്താന് വാക്സിൻ ലഭ്യമാകുകയുള്ളൂ. ജനസംഖ്യയുടെ 20% പേർക്ക് കോവാക്സ് പദ്ധതി പ്രകാരം പാകിസ്ഥാന് വാക്സിൻ ലഭിക്കുമെന്നാണ് കരുതുന്നത്.ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്യൂണൈസേഷൻ (ഗവി) രൂപീകരിച്ച സഖ്യമാണ് കോവാക്സ് .ലോകത്തെ 190 രാജ്യങ്ങളിൽ 20 ശതമാനത്തിന് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കോവാക്സ് വാഗ്ദാനം ചെയ്തിരുന്നു. അതിൽ പാകിസ്താനും ഉൾപ്പെടുന്നുണ്ട്.

ഞങ്ങൾ ഈ വാക്സിൻ രജിസ്റ്റർ ചെയ്തത് അതിന്റെ ഫലപ്രാപ്തി 90% ആയതിനാലാണ്, മറ്റ് മാർഗങ്ങളിലൂടെ വാക്സിൻ ലഭിക്കാനായി ഞങ്ങൾ ശ്രമം നടത്തുന്നുണ്ട് എന്നും ഇമ്രാൻ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ഡോക്ടർ ഫൈസൽ സുൽത്താൻ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button