KeralaLatest NewsNews

ചില ഉപജാപക സംഘങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിയ്ക്കുന്നു : ബിജു പ്രഭാകര്‍

സിഎന്‍ജി മാറ്റത്തെ എതിര്‍ക്കുന്നത് തെറ്റാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു

തിരുവനന്തപുരം : ചില ഉപജാപക സംഘങ്ങള്‍ തനിയ്‌ക്കെതിരേ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിയ്‌ക്കുകയാണെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ജീവനക്കാരുമായി യുദ്ധത്തിനില്ല. താന്‍ ഒരിക്കലും തൊഴിലാളി വിരുദ്ധനല്ല. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഓടിയ്‌ക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചില്‍ നടത്തിയത്. തനിക്ക് പ്രത്യേക അജണ്ടകളില്ല. സിഎന്‍ജി മാറ്റത്തെ എതിര്‍ക്കുന്നത് തെറ്റാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ തട്ടിപ്പും അഴിമതിയും ക്രമക്കേടും നടത്തി സ്ഥാപനത്തെ നഷ്ടത്തിലാക്കുന്നതായാണ് കഴിഞ്ഞ ദിവസം ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നത്. ഇന്ധനം ഊറ്റിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടിയെടുക്കുന്ന ജീവനക്കാരുണ്ട്. ഇന്ധനം ഊറ്റുന്ന ജീവനക്കാരാണ് ഇലക്ട്രിക് ബസിനെ എതിര്‍ക്കുന്നത്. വര്‍ക്ക്‌ഷോപ്പുകളിലേക്ക് സാധനം വാങ്ങുന്നതിലും ഡിപ്പോകളില്‍ ലോക്കല്‍ പര്‍ച്ചേസ് നടത്തുന്നതിലും വലിയ അഴിമതി നടക്കുന്നുവെന്നും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button