KeralaLatest NewsNews

പ്രണയവിവാഹത്തിനായി മതം മാറി പ്രവാസിയെ വിവാഹം ചെയ്ത യുവതി കാമുകനൊപ്പം ഒളിച്ചോടി

ആര്യനാട്: പ്രണയവിവാഹത്തിനായി മതം മാറി പ്രവാസിയെ വിവാഹം ചെയ്ത യുവതി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. യുവതി പത്തൊമ്പതാം വയസില്‍ പ്രവാസിയായ ഒരാളെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രവാസിയുടെ മതം സ്വീകരിച്ചിരുന്നു. പേരും മാറ്റി. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. ഇതിനിടെയാണ് മറ്റൊരാളുമായി പ്രണയത്തിലാകുന്നത്.

അടുത്തമാസം ഭര്‍ത്താവ് നാട്ടില്‍ വരാനിരിക്കെയാണ് യുവതി കാമുകനൊപ്പം പോയത്. വീട്ടില്‍ ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു ഒളിച്ചോട്ടം. ഉടന്‍തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിയ്ക്കും കാമുകനുമെതിരെ കേസെടുത്തത്.യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button