തിരുവനന്തപുരം > ദേശാഭിമാനി പത്രമായി മാറിയതിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച വാർഷിക വരിക്കാരെ ചേർക്കാൻ മുഴുവൻ പാർടി അംഗങ്ങളും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
1942-ൽ വാരികയായാണ് ദേശാഭിമാനി ആരംഭിക്കുന്നത്. 1946ൽ ദിനപത്രമായ ദേശാഭിമാനിക്ക് ഇന്ന് കേരളത്തിൽ 10 എഡിഷനുണ്ട്. വായനക്കാരുടെ വളർച്ചാ നിരക്കിൽ മലയാള പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്താൻ സമീപകാലത്ത് പത്രത്തിനുകഴിഞ്ഞു. ഒരു പൊതുപത്രമായി ഉയർന്ന് പാർടി പത്രത്തിന്റെ ചുമതല നിർവഹിക്കാനാണ് ഇപ്പോൾ ദേശാഭിമാനി ശ്രമിക്കുന്നത്. മാധ്യമങ്ങൾ മഹാഭൂരിപക്ഷവും വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രചാരകരും കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രതീകങ്ങളും ആകുന്ന കാലത്ത് ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കേണ്ടത് തൊഴിലാളി വർഗ പാർടിയുടെ ഉത്തരവാദിത്തമാണ്.
18-ന് എ വിജയരാഘവൻ, ബേബി ജോൺ എന്നിവർ തൃശൂരും പി കരുണാകരൻ കാസർകോടും ക്യാമ്പയിന് നേതൃത്വം നൽകും. ഇടുക്കിയിൽ കെ രാധാകൃഷ്ണനും- -കണ്ണൂരിൽ പി കെ ശ്രീമതിയും പങ്കെടുക്കും. എം സി ജോസഫൈൻ, കെ രാധാകൃഷ്ണൻ, പി രാജീവ് എന്നിവർ -എറണാകുളത്തും എം വി ഗോവിന്ദൻ -തിരുവനന്തപുരത്തും ആനത്തലവട്ടം ആനന്ദൻ -കൊല്ലം ശൂരനാടും ക്യാമ്പയിന് നേതൃത്വം നൽകും. കെ ജെ തോമസ് -പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലും കെ എൻ ബാലഗോപാൽ -കൊല്ലം ടൗണിലും ക്യാമ്പയിന് നേതൃത്വം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..