17 January Sunday

നാലുവർഷം: എൽഡിഎഫ്‌ സർക്കാർ പുതുപ്പള്ളിക്ക്‌ അനുവദിച്ചത്‌ 185.5 കോടി

സ്വന്തം ലേഖകൻUpdated: Sunday Jan 17, 2021

തിരുവനന്തപുരം > മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ അനുവദിച്ചത്‌ 188.5 കോടി രൂപ. ബജറ്റിൽ ഉൾപ്പെടുത്തി മണ്ഡലത്തിന് നാലു വർഷത്തിൽ നീക്കിവച്ചത്‌ 40.5 കോടി രൂപ. കിഫ്‌ബിയിൽനിന്ന്‌‌ 145 കോടി രൂപയും വകയിരുത്തി.

140 കോടി രൂപയുടെ കൊടിമാത–- കളത്തിൽ റോഡും അഞ്ചുകോടി രൂപയുടെ പുതുപ്പള്ളി ഗവ. സെന്റ് ജോർജ് വിഎച്ച്‌എസ്എസ് നവീകരണവുമാണ്‌ കിഫ്‌ബി പദ്ധതികൾ. ഇതുമറച്ചുവച്ചാണ്‌ മണ്ഡലത്തിന്‌ ഈ സർക്കാർ ഒന്നും അനുവദിച്ചില്ലെന്ന്‌ ഉമ്മൻചാണ്ടി പ്രചരിപ്പിക്കുന്നത്‌‌.

ബജറ്റിൽ അനുവദിച്ചത്‌ : മണ്ണൂർപ്പള്ളി–- പൂവത്തിലാപ്പ് റോഡ്‌: 10 കോടി (2021–-22), അരീപ്പറമ്പ് - പാമ്പാടി റോഡ് നവീകരണം–- 5.5 കോടി (2020–- -21), പാടം റോഡ്–-അങ്ങാടി–-മാങ്ങാനം ലിങ്ക് റോഡ് സ്ഥലമെടുപ്പും റോഡ് നിർമാണവും– മൂന്നു കോടി, മണർകാട്–-പുതുപ്പള്ളി റോഡ് സൈഡ് കോൺക്രീറ്റ്‌: രണ്ടുകോടി, അറുമാനൂർ റോഡ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ: നാലു കോടി, കവുംങ്ങുംപാലം–-നായിപ്ലാവ് റോഡ് പുനരുദ്ധാരണം നാലുകോടി (2019–- -20), തന്നിക്കപ്പടി–-എഴുത്തുപുഴ റോഡ്‌ നവീകരണം: ഏഴു കോടി, എഴുത്തുപുഴ–- കോത്തല റോഡിന്റെ നവീകരണം: അഞ്ചുകോടി (2018-–-19).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top