KeralaLatest NewsNews

സംസ്ഥാനത്ത് പാസ്റ്ററുടെ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പരാതി

പാലക്കാട് : പെന്തക്കോസ്ത് വിഭാഗം പാസ്റ്ററുടെ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പരാതി. വാണിയംകുളം ചെറുക്കാട്ടുപുലത്താണ് പെന്തക്കോസ്ത് വിഭാഗം പാസ്റ്ററുടെ നേതൃത്വത്തിൽ ഹിന്ദു ഭവനങ്ങളിൽ ചെന്ന് നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ഒപ്പം പാസ്റ്ററും ചില രാഷ്ട്രീയ നേതാക്കളും ചേർന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ അഴുക്കുചാലിൽ വലിച്ചെറിഞ്ഞ് മതവികാരം വ്രണപ്പെടുത്തുന്നതായും വിശ്വാസികൾ പരാതിപ്പെട്ടു.

പാസ്റ്ററും സ്ഥലത്തെ ചില ഇടതുപക്ഷ പ്രവർത്തകരും ചേർന്ന് മനപ്പൂർവ്വം ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ എടുത്ത് അഴുക്കുചാലിൽ ഉപക്ഷിച്ച് ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്നതായിട്ടാണ് വിശ്വാസികൾ പറയുന്നത്.

ഹിന്ദു ഭൂരിപക്ഷം ഉള്ള പ്രദേശത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് കലാപം സൃഷ്ടിക്കാനാണെന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു. അതേസമയം, നിർബന്ധിത മതപരിവർത്തനത്തിനെതിരെ സോഷ്യൽ മീഡിയിൽ പ്രതികരിച്ചവർക്കെതിരെ കള്ളക്കേസെടുത്തതായും പരാതിയുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button