KeralaNattuvarthaLatest NewsNews

വെള്ളിമൂങ്ങയിലെ ‘മാമച്ചനാ’ണ് ശബരീനാഥൻ; ഉളുപ്പില്ലാത്ത ജനപ്രതിനിധിയെന്ന് യൂത്ത് ലീഗ്

വിമര്‍ശനവുമായി യൂത്ത് ലീഗ്

അരുവിക്കര എം.എല്‍.എ കെ എസ് ശബരീനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. ശബരീനാഥനെ ‘വെള്ളിമൂങ്ങ’ സിനിമയിലെ മാമച്ചൻ എന്ന കഥാപാത്രവുമായി താരതമ്യം ചെയ്യുകയാണ് പ്രമേയത്തിൽ. മാമച്ചനെ വെല്ലുന്ന തരത്തില്‍ യാതൊരു ഉളുപ്പുമില്ലാതെ അഭിനയിച്ചു തീർക്കുന്ന ഒരു ജനപ്രതിനിധിയെ അല്ല ഈ നാടിന് ആവശ്യമെന്ന് പ്രമേയം പറയുന്നു.

യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് ശബരീനാഥിനെതിരെ പ്രമേയം അവതരിപ്പിച്ചത്. കെ എസ് ശബരീനാഥന്റേത് ഏകാധിപത്യ ശൈലിയാണെന്നാണ് വിമര്‍ശനം. യുഡിഎഫ് ഘടകകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയാണെന്ന് ശബരീനാഥനെന്നാണ് ഉയരുന്ന പ്രധാന ആരോപണം. പിന്തുടർച്ചാവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രമേയത്തില്‍ പറയുന്നു.

Also Read: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന കെ എസ് ശബരീനാഥൻ മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്നയാളാണോ എന്ന് പരിശോധിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ പരിഗണിക്കാതെ പൂവച്ചല്‍ പഞ്ചായത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button