Latest NewsNewsIndia

ലോകത്തിലെ അതിവേഗം വളരുന്ന ടെക് നഗരങ്ങളില്‍ ഒന്നാമത് ഇന്ത്യയിലെ ഈ നഗരം

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ ആറാമതാണ്

ന്യൂഡല്‍ഹി : ലോകത്തിലെ അതിവേഗം വളരുന്ന ടെക് നഗരങ്ങളില്‍ ഒന്നാമതായി ഇന്ത്യന്‍ നഗരമായ ബെംഗളൂരു. ലണ്ടനില്‍ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. ലണ്ടന്‍സ് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സി ലണ്ടന്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലണ്ടനാണ് പട്ടികയില്‍ രണ്ടാമതായി ഉള്ളത്.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ ആറാമതാണ്. ലോകോത്തര നഗരങ്ങളായ ലണ്ടന്‍, മ്യൂണിക്, ബെര്‍ലിന്‍, പാരീസ് എന്നിവയെല്ലാം അപേക്ഷിച്ച് ബെംഗളൂരുവിന്റെ വളര്‍ച്ച അതിവേഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മുതലുള്ള കണക്കുകള്‍ പ്രകാരം ലോകത്തെ അതിവേഗം വളരുന്ന ടെക് കേന്ദ്രമാണ് ഇന്ന് ബെംഗളൂരു. ഇവിടുത്തെ നിക്ഷേപങ്ങള്‍ നാല് വര്‍ഷത്തിനിടെ 5.4 മടങ്ങ് വര്‍ധിച്ച് 2016ലെ 0.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2020ല്‍ 7.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

നാലുവര്‍ഷത്തിനിടെ മഹാരാഷ്ട്രയിലെ മുംബൈയിലെ നിക്ഷേപം 0.7 മുതല്‍ 1.2 ബില്യണ്‍ ഡോളര്‍ വരെ 1.7 മടങ്ങ് വര്‍ധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ലണ്ടന്‍ 2016-2020 കാലയളവില്‍ 3.5 ബില്യണ്‍ ഡോളറില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറായാണ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button