KeralaNattuvarthaLatest NewsNews

വൻതോതിൽ പാറ പൊട്ടിച്ച് കടത്തുന്നു ; പരാതിയുമായി നാട്ടുകാർ

ഏകദേശം ആയിരം ലോഡിലധികം പാറ പൊട്ടിച്ച് കടത്തിയതായി നാട്ടുകാർ പറഞ്ഞു

ചെറുതോണി : റോഡ് പനിയുടെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തുന്നതായി പരാതി. മരിയാപുരത്ത് കുതിരക്കല്ല്‌ വിമലഗിരി വാർഡുകളിലൂടെ പോകുന്ന അഞ്ചാനപടി-പാണ്ടിപാറ റോഡ് നിർമാണം ഏറ്റെടുത്ത് നടത്തുന്ന കരാറുകാരനാണ് പാറകൾ പൊട്ടിച്ച് കടത്തുന്നത് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

മലയോട് ചേർന്നുള്ള ജനവാസമില്ലാത്ത സർക്കാർ ഉടമസ്ഥതയിലുള്ള ഭാഗത്തെ പാറയാണ് കടത്തുന്നത്. ഏകദേശം ആയിരം ലോഡിലധികം പാറ പൊട്ടിച്ച് കടത്തിയതായി നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് നിർമാണത്തിനായി ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് പാറ പൊട്ടിക്കുന്നതെന്നാണ് കരാറുകാരൻ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ പറ പൊട്ടിക്കുന്നത് തുടർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button