Latest NewsNewsIndiaUK

ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകള്‍ പുറത്തിറക്കിയപ്പോള്‍ ഒരൊറ്റട്വീറ്റുപോലുമില്ല,രാഹുല്‍ഗാന്ധിയ്ക്ക് വിമര്‍ശനം

വ്യാജവാര്‍ത്തകളും ഭീതിയും പരത്തിയ എല്ലാവരും ഇനിയെങ്കിലും വായടച്ച്‌ വാക്‌സിന്‍ എടുക്കാന്‍ നോക്കൂ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ നിർമ്മിച്ച് പുറത്തിറക്കി മോദി സര്‍ക്കാര്‍ ശ്രദ്ധാർഹമായ പ്രവർത്തനം കാഴ്ചവച്ചിരിക്കുകയാണ്. എന്നാൽ വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിക്കാത്ത രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച്‌ ബിജെപി.

‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ യത്‌നത്തില്‍ ഏര്‍പ്പട്ടിരിക്കുമ്ബോള്‍, മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകള്‍ പുറത്തിറക്കിയപ്പോള്‍ ഒരൊറ്റ ട്വീറ്റുപോലുമില്ല. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു അഭിനന്ദനം പോലുമില്ലേ?,’ ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ ട്വിറ്റര്‍ കുറിപ്പില്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു.

കോവിഡ് വാക്‌സിനെ സംശയിച്ചവരേയും കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചവരെയും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി വിമർശിച്ചു. ‘ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഈ ദിനത്തില്‍, വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിനെതിരെ വ്യാജവാര്‍ത്തകളും ഭീതിയും പരത്തിയ എല്ലാവരും ഇനിയെങ്കിലും വായടച്ച്‌ വാക്‌സിന്‍ എടുക്കാന്‍ നോക്കൂ’ – ട്വിറ്ററില്‍ കുറിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button