KeralaLatest NewsNews

കല്ലമ്പലത്തെ നവവധുവിന്റെ മരണം : പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ് പുഷ്പ്പാങ്കരൻ രംഗത്തെത്തിയിരുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ലെന്നും വീട്ടിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു.

Read Also : മണ്ണിടിച്ചിലിൽ തകർന്ന പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമ്മിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ

എന്നാൽ നവവധുവിന്റെ മരണം ആത്മഹത്യയെന്നാണ് നിഗമനം. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയത്. പിടിവലിയുടെയും ബലപ്രയോഗത്തിന്റെയും പാടുകൾ മൃതശരീരത്തിൽ ഇല്ലെന്നും കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് മുത്താന സുനിത ഭവനിൽ ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ ഇരുകൈകളിലെ ഞരമ്പുകളും, കഴുത്തും മുറിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ആതിര ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ഭർത്താവിന്റെ പിതാവ് രംഗത്ത് വന്നിരുന്നു.

വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ആതിര ആത്മഹത്യ ചെയ്തത്. വീട്ടിൽ എത്തിയ ആതിരയുടെ അമ്മയായിരുന്നു മൃതദേഹം ആദ്യം കണ്ടത്. വിളി കേൾക്കാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button