Latest NewsNewsIndia

ബിജെപി കൊറോണ വൈറസിനേക്കാള്‍ അപകടകാരിയെന്ന് തൃണമൂല്‍ എംപി, മറുപടിയുമായി ബിജെപി

ന്യൂഡൽഹി : ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. രക്തദാനച്ചടങ്ങിൽ സംസാരിക്കുമ്പോഴുള്ള നുസ്രത്ത് ജഹാന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി.

‘നിങ്ങളുടെ കണ്ണുകളും കാതുകളും തുറന്നുവയ്ക്കൂ, കാരണം ചിലര്‍ കൊറോണ വൈറസിനേക്കാള്‍ അപകടകാരികളാണ്. അവര്‍ക്ക് നമ്മുടെ സംസ്‌കാരം എന്തെന്ന് മനസിലാകുന്നില്ല. എന്തെന്നാല്‍ അവര്‍ക്ക് മനുഷ്യത്വം എന്തെന്ന് മനസിലാകുന്നില്ല. അവര്‍ക്ക് നമ്മുടെ കഠിനാധ്വാനത്തിന്റെ വില മനസിലാകുന്നില്ല. എന്തെന്നാല്‍ അവര്‍ക്ക് വ്യാപാരം മാത്രമേ അറിയൂ. അവര്‍ക്ക് ധാരാളം പണമുണ്ട്. അത് അവര്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിച്ച് കലാപമുണ്ടാക്കുകയാണവരെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.

ഇതോടെ ബിജെപിയുടെ സമൂഹമാധ്യമ തലവനും ബംഗാൾ തിരഞ്ഞെടുപ്പ് കോ–കൺവീനറുമായ അമിത് മാളവ്യ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രംഗത്തെത്തി. പശ്ചിമ ബംഗാളില്‍ നടക്കുന്നത് വളരെ മോശമായ വാക്‌സിന്‍ രാഷ്ട്രീയമാണ്. ആദ്യം മമത ബാനര്‍ജി മന്ത്രിസഭയിലെ മന്ത്രിയായ സിദ്ദിഖുല്ല ചൗധരി വാക്‌സിന്‍ ട്രക്കുകള്‍ തടഞ്ഞു. ഇപ്പോള്‍ മുസ്ലിങ്ങള്‍ വളരെയധികം താമസിക്കുന്ന ദെഗാങ്ഗയിൽ ബിജെപിയെ കൊറോണയോട് ഉപമിച്ചിരിക്കുകയാണ് തൃണമൂല്‍ എംപി. പക്ഷേ ആന്റി മിണ്ടുന്നില്ല, എന്താണ് പ്രീണനമാണോ’ എന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button