16 January Saturday

പ്രതിരോധയജ്ഞത്തിന് തുടക്കമായി ; ആദ്യദിനം 3 ലക്ഷം പേര്‍ക്ക് വാക്സിന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

ന്യൂഡല്‍ഹി > രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.ശനിയാഴ്ച പകല്‍ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി  ഉദ്ഘാടനം നിര്‍വ്വഹിച്ചത്

വാക്സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ലഭ്യമായിരിക്കുന്നു. ഈ അവസരത്തില്‍ എല്ലാ പൗരന്മാരെയും താന്‍ അഭിനന്ദിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

3,006 കേന്ദ്രങ്ങളിലാണ് പ്രതിരോധയജ്ഞം. ഓരോ സൈറ്റിലും ശരാശരി 100 പേര്‍ക്ക് കുത്തിവയ്ക്കും. കോവിഡ് വാക്സിന്‍ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന കോവിഡ് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് ആപ്പും (കോ--വാക്സിന്‍) പ്രധാനമന്ത്രി പുറത്തിറക്കി. ആദ്യഘട്ടത്തിനായി  സംഭരിച്ച 1.65 കോടി വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളിലെത്തിച്ചിരുന്നു

ഇരുവാക്സിനും തുല്യ പരിഗണന


സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും തുല്യപരിഗണനയാണ് നല്‍കുന്നതെന്ന് നിതിആയോഗ് (ആരോഗ്യം) അംഗം ഡോ. വി കെ പോള്‍ പ്രതികരിച്ചു. ഇരുവാക്സിനും ഒരുപോലെ ഫലപ്രദമാണ്. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ കോവാക്സിന്‍ 'അധികസാധ്യത' എന്ന നിലയിലാണ് ഉപയോഗിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.

ഈ നിലപാട് തിരുത്തുന്ന പ്രതികരണമാണ് നിതി ആയോഗ് അംഗത്തിന്റെത്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഏത് വാക്സിന്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ അനുമതി ഇല്ലെന്നും ഡോ. വി കെ പോള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top