COVID 19KeralaLatest NewsNewsIndia

കോവിഡ് വാക്‌സിനേഷൻ : സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംവദിക്കും

ന്യൂഡൽഹി : സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സംവദിക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമായാണ് പ്രധാനമന്ത്രി സംവദിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also : ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഗുരുവായൂരപ്പനെ ഇങ്ങനെ ഭജിക്കാം

കൊറോണ വാക്‌സിൻ കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും അദ്ദേഹം ആരോഗ്യ പ്രവർത്തരുമായി സംസാരിക്കുക. ശനിയാഴ്ച 10. 30യോടെയാണ് പ്രധാനമന്ത്രി വാക്‌സിൻ കുത്തിവെയ്പ്പിന് തുടക്കമിടുക. ആരോഗ്യപ്രവർത്തകരുമായി സംസാരിക്കുന്ന അദ്ദേഹം വാക്‌സിൻ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചറിയും.

ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 4.35 ലക്ഷം ആളുകൾക്കാണ് വാക്‌സിൻ നൽകുക. ആശുപത്രി ജീവനക്കാർക്ക് പുറമേ, ആംബുലൻസ് ഡ്രൈവർമാർ, ആശ വർക്കർമാർ, സാമൂഹിക സുരക്ഷാ വകുപ്പ് ജീവനക്കാർ എന്നിവർക്കും ഒന്നാം ഘട്ടത്തിൽ വാക്‌സിൻ നൽകും. കണ്ണൂരിൽ നടക്കുന്ന കൊറോണ വാക്‌സിൻ കുത്തിവെയ്പ്പ് പരിപാടിയിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജ പങ്കെടുക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button