ദുബായ്> കേരള സർക്കാർ നോർക്ക റൂട്സ് മുഖേന നടപ്പിലാക്കിയ "പ്രവാസി രക്ഷാ " ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികൾക്ക് കൂടുതൽ ഫലപ്രാപ്തി നൽകുന്ന നിർദ്ദേശങ്ങളുമായി ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) മുഖ്യമന്ത്രി പിണറായി വിജയന് മെമ്മോറാണ്ടം സമർപ്പിച്ചു. പദ്ധതിയെ ഓർമ ദുബായ് സ്വാഗതം ചെയ്തു.. പ്രവാസികൾ ഏറെക്കാലമായി കാത്തിരുന്ന ഒരു പദ്ധതിയാണെന്നും അതിനാൽ പരമാവധി പ്രവാസികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഓർമ ഏറ്റെടുക്കുകയാണെന്നും സംഘാടകർ വ്യക്തമാക്കി.
ഈ പദ്ധതി കൂടുതൽ ഉപകാരപ്രദമാക്കാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ ഓർമ നിർദ്ദേശിച്ചു
1) ക്രിട്ടിക്കൽ ഇൽനെസ്സ് അല്ലാത്ത രോഗങ്ങൾക്കും പ്രവാസി ഇൻഷുറൻസ് ഉപയോഗിക്കാൻ സാധ്യത ഉണ്ടാക്കുക.
2) കൂടുതൽ തുക പ്രീമിയം അടക്കാൻ കഴിയുന്നവർക്ക് കൂടിയ തുകയുടെ ഇൻഷുറൻസുകൂടി ലഭ്യമാക്കുക.
3) വിദേശത്തു കഴിയുന്ന കുടുംബങ്ങൾക്ക് മൊത്തത്തിൽ ഗ്രൂപ്പ് ഇൻഷുറൻസ് എടുക്കാൻ സാഹചര്യം ഒരുക്കുക.
4) ഒന്നിൽ കൂടുതൽ വർഷത്തേക്ക് ഒരുമിച്ച് പ്രീമിയം അടച്ച് കൂടുതൽ വർഷത്തേക്ക് ഇൻഷുറൻസ് എടുക്കാനുള്ള അവസരം ഉണ്ടാക്കുക.
5) പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ ഇപ്പോൾ 60 വയസ്സ് കഴിഞ്ഞവർക്ക് ചേരാൻ കഴിയില്ല. വയസ്സിന്റെ പരിധി മാറ്റി എല്ലാ പ്രവാസികൾക്കും ചേരാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുക.
പ്രവാസി ഇൻഷുറൻസ് ചേർക്കുന്നതിനുവേണ്ടീ ആളുകളെ സമീപിച്ചപ്പോൾ ലഭിച്ച നിർദ്ദേശങ്ങളാണ് ഓർമ മെമ്മോറാണ്ടത്തിലൂടെ ലോക കേരളസഭ മുഖാന്തിരം സമർപ്പിച്ചതെന്നും അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ജനറൽ സെക്രട്ടറി കെ വി സജീവനും പ്രസിഡൻ്റ് അൻവർ ഷാഹിയും അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..