KeralaLatest NewsNews

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി ഉടന്‍തന്നെ ഹെല്‍മറ്റും ധരിച്ചു സ്ഥലം വിടും; പ്രതി പിടിയില്‍

കഴിഞ്ഞവര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് സംഭവം.

തിരുവനന്തപുരം: ആളൊഴിഞ്ഞ സ്ഥലത്തു ഫോണ്‍ ചെയ്യാനെന്ന വ്യാജേന നിന്നശേഷം സ്‌കൂള്‍ വിട്ടു ഒറ്റയ്ക്ക് വീട്ടിലേക്കു പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവ് ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. വഞ്ചിയൂര്‍ പുതിയതടത്തെ ഗോപകുമാറാണ് (37) ആണ് പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യ വീടിനു സമീപത്തുനിന്നും പൊലീസ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് സംഭവം.

സ്‌കൂള്‍ വിട്ടു ഒറ്റയ്ക്ക് വീട്ടിലേക്കു പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി ഉടന്‍തന്നെ ഹെല്‍മറ്റും ധരിച്ചു സ്ഥലം വിടും. ഇത് പതിവാക്കി മുങ്ങിയിരുന്ന പ്രതിക്കെതിരെ പരാതികള്‍ വ്യാപകമായതോടെ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല. പരിസരത്തെ സിസിടിവി പരിശോധിച്ചപ്പോൾ പ്രതിയുടെ വണ്ടിയുടെ അവ്യക്തമായ നമ്ബര്‍ ലഭിച്ചിരുന്നു. മോട്ടോര്‍വാഹനവകുപ്പുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button