KeralaLatest NewsNews

ഓപ്പറേഷൻ സ്ക്രീൻ ‍ : മോട്ടോർ ‍ വാഹനവകുപ്പിന്റെ പരിശോധന നാളെ മുതൽ ‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ സ്ക്രീന്‍ നാളെ മുതല്‍ ആരംഭിക്കും. മോട്ടോ‍ര്‍ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി നാളെ മുതല്‍ നടത്തുന്ന പരിശോധന ആണ് ഓപ്പറേഷന്‍ സ്‌ക്രീന്‍. കൂളിംഗ് പേപ്പ‍ര്‍, ക‍ര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനാണ് ഓപ്പറേഷന്‍ സ്ക്രീന്‍.

Read Also : മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ്പ് : പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ  

ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ ലംഘിച്ചു കൊണ്ട് വാഹനങ്ങളില്‍ കൂളിംഗ് പേപ്പ‍ര്‍, ക‍ര്‍ട്ടന്‍ എന്നിവ വണ്ടികളില്‍ ഉണ്ടെങ്കില്‍ നാളെമുതല്‍ പിടിവീഴും.ഇ-ചെല്ലാന്‍ വഴിയാകും നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് പെറ്റി ചുമത്തുക. ട്രാന്‍സ്പോ‍ര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ നാളെ മുതല്‍ മോട്ടോ‍ര്‍ വാഹന വകുപ്പ് സംസ്ഥാന വ്യപകമായി പരിശോധന തുടങ്ങണമെന്നുണ്ട്.

ഗ്ലാസില്‍ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിന്‍ഡോയില്‍ ക‍ര്‍ട്ടനിട്ട വാഹനങ്ങളെ കരിമ്ബട്ടികയില്‍പ്പെടുത്താനാണ് ട്രാന്‍സ്പോ‍ര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button