KeralaNattuvarthaLatest NewsNewsCrime

ഒറ്റയ്ക്ക് സ്വയം കഴുത്ത് മുറിക്കാനാകില്ല; ആതിരയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് ഭർതൃപിതാവ്

നവവധുവിന്റെ മരണം; ഇന്നലെ നടന്നത് എന്ത്?

കല്ലമ്പലത്ത് കഴുത്തുമുറിച്ച് നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് മരിച്ച ആതിരയുടെ ഭര്‍ത്താവിന്റെ പിതാവ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്ബുകളും മുറിക്കാനാകില്ലെന്നും, സംശയങ്ങള്‍ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: വിവാഹ ദിവസം വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ച നിലയിൽ

ഒന്നരമാസം മുമ്പായിരുന്നു മരിച്ച ആതിരയുടെ വിവാഹം, മകളുടെ സുഖവിവരങ്ങള്‍ അറിയാനായി കല്ലമ്പലത്തെ വീട്ടില്‍ എത്തിയതായിരുന്നു ആതിരയുടെ അമ്മ. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആണ് ആതിര മരിച്ചത്. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ ആതിരയെ കാണാൻ വെന്നിയൊടുള്ള അമ്മ വീട്ടിലെത്തി.

Also Read: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച 23 വ​യോ​ധി​ക​ർ മ​രി​ച്ചു

എന്നാൽ, വാതിലെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. ശരത് തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിൽ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു.

ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ച് കിടന്ന ബാത്ത്‌റൂമിന്റെ കുറ്റി അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ മറ്റ് സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹത്തിന് തൊട്ടുമ്പായിരുന്നു ശരത് നാട്ടിലെത്തിയത്. ആതിര അധികം സംസാരിക്കാത്ത പ്രകൃതമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button