COVID 19Latest NewsNewsIndiaInternational

2 ലക്ഷം വാക്സിനുകൾക്കായി സ്പെഷ്യൽ വിമാനം ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി ബ്രസീൽ

ഇന്ത്യൻ വാക്സിനായി വിമാനം അയയ്ക്കാനൊരുങ്ങി ബ്രസീൽ; ക്യൂ നിന്ന് ലോകരാജ്യങ്ങൾ

ഇന്ത്യൻ വാക്സിൻ കാത്ത് നിരവധി രാജ്യങ്ങളാണുള്ളത്. വാക്സിൻ – മെയ്ഡ് ഇൻ ഇന്ത്യ ഒരു ബ്രാൻഡ് ആയി ഇതിനോടകം മാറിക്കഴിഞ്ഞു. ഇന്ന് രാജ്യത്താകമാനം വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിനിടെ ഇന്ത്യൻ വാക്സിനുകൾക്കായി വിമാനം അയക്കാനൊരുങ്ങി ബ്രസീൽ.

വാക്സിൻ കൊണ്ടുപോകാനായി രണ്ട് വിമാനങ്ങൾ അയക്കുമെന്നാണ് ബ്രസീൽ അറിയിച്ചത്. എന്നാൽ കയറ്റുമതി സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വാക്സിനുകൾക്കായി ലോകരാജ്യങ്ങൾ ക്യൂ നിൽക്കുകയാണ്. സുഹൃദ് രാജ്യങ്ങൾക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

Also Read: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ; ഒരു വര്‍ഷത്തിന് ശേഷം യുവതി അറസ്റ്റില്‍

ഇന്ത്യയിലെ വാക്‌സിനേഷൻ ആരംഭിച്ച് ഒരു ഘട്ടം കഴിഞ്ഞശേഷമാകും വിദേശത്തേക്ക് വാക്സിൻ നൽകുന്നതെന്ന് ഇന്ത്യൻ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഭാരത് ബയോടെകിന്റെ വാക്‌സിൻ നിയന്ത്രിത ഉപയോഗത്തിനായി മാത്രം തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സമയം നീളുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button