COVID 19Latest NewsNewsIndia

വാക്സിൻ വിതരണം ചെയ്ത് ഇന്ത്യ; കൊറോണയുടെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ വീഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളായ മനീഷ് കുമാർ ആണ് രാജ്യത്താദ്യം പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണം ആഘോഷിച്ചത്.

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് ബിജെപി പ്രവർത്തകർ ആഹ്ളാദം പങ്കിടുന്നത്. മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകരാണ് കൊറോണയുടെ കോലം കത്തിച്ചിരിക്കുന്നത്. മുംബൈയിലെ ഘട്‌കോപര്‍ പ്രദേശത്താണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനൊപ്പം കൊറോണ വൈറസിന്റെ കോലവും കത്തിച്ചത്.

Also Read: വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം, മാസങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡ് പ്രതിരോധത്തിനായി രാപ്പകല്‍ അധ്വാനിച്ച ഡോക്ടര്‍മാര്‍, പൊലീസുകാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ച്‌ മണ്‍ചെരാതില്‍ തിരി തെളിയിച്ചും പ്രവര്‍ത്തകര്‍ ആഘോഷിച്ചു. വാക്സിന്‍ എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സൈന്യം, പൊലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വാക്‌സിൻ സ്വീകരിച്ചാലും കൊറോണ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Also Read: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു, നോർവെയിൽ ഗുരുതരാവസ്ഥ; അന്വേഷണം പ്രഖ്യാപിച്ചു!

വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ വാക്‌സിൻ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് വാക്‌സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്കെന്ന കണക്കിൽ കൊവാക്‌സിനോ കൊവിഷീൽഡോ ആണ് നൽകുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടത്.

ലോകത്തിന് ഇന്ത്യ മാതൃകയാണ്. സാധാരണയായി ഒരു വാക്സിന്‍ വികസിപ്പിയ്ക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ തയ്യാറായി കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button