16 January Saturday

ഭാവികേരളത്തിന്റെ രൂപരേഖ ; എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ബജറ്റ്‌ : എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021


തിരുവനന്തപുരം
പ്രതിസന്ധിയുടെ കാലത്തും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും അസാധാരണമാംവിധം ഊന്നൽ നൽകുന്നതാണ്  ബജറ്റെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. ഭാവികേരളത്തിന്റെ വികസന രൂപരേഖയാണിത്. ഒട്ടേറെ വെല്ലുവിളികളെ നേരിടുമ്പോഴും ജനകീയ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതിന് മാതൃകയാണ് ഈ സർക്കാർ.

എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസവും ആത്മവിശ്വാസവും പകരുന്ന സർവതല സ്പർശിയായ ബജറ്റാണിത്‌. വയോജനങ്ങൾ, വനിതകൾ, പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകി. ജിഎസ്ടി വിഹിതം ഉൾപ്പെടെ അർഹമായ ആനുകൂല്യങ്ങളും സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങളും നിഷേധിക്കുന്ന കേന്ദ്ര സർക്കാരാണ് നിലവിലുള്ളത്. 

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നാണ് കേരളം അതിജീവനത്തിന്റെ പുതിയ ബദൽ സൃഷ്ടിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top