ദമ്മാം> സംസ്ഥാന ബജറ്റിൽ പ്രവeസി ക്ഷേമത്തിനായുള്ള പ്രഖ്യാപനങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണെന്ന് ദമ്മാം നവോദയ കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു . ഇനി വരുന്ന സർക്കാറുകൾക്കൊന്നും അവഗണിക്കാൻ കഴിയാത്ത വിധം പ്രവാസി വിഷയങ്ങളെ രാഷ്ട്രീയ നയപരിപാടികളുടെ കേന്ദ്രത്തിൽ കൊണ്ടുവന്നു എന്നതാണ് ഈ സർക്കാർ ഇന്നോളം ആവിഷ്കരിച്ച പദ്ധതികൾ എല്ലാം . അതിൻ്റെ ഏറ്റവും കരുത്തുള്ള തുടർച്ചയാണ് ഈ ബജറ്റിലെ പ്രഖ്യാപനങ്ങൾ . പ്രവാസി തൊഴിലാളികൾ നേരിടുന തൊഴിൽ പ്രശ്നങ്ങളുടെ സ്പന്ദനങ്ങളെ തൊഴിലാളി വർഗ്ഗരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു സർക്കാർ എങ്ങനെ തിരിച്ചറിയുന്നു എന്നതിൻ്റെ ഉദാഹരണമാണിത് .
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായനും ലഭ്യമാക്കും.പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും പ്രഖ്യാപിച്ചു.
പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഏകോപിത പ്രവാസി തൊഴില്‍പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ് . ഈ അവസരത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ ലോകത്തെ മുഴുവൻ പ്രവാസികൾക്കൊപ്പം ചേർന്ന് ദമ്മാം നവോദയയും അഭിവാദ്യം ചെയ്യുന്നു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..