KeralaLatest NewsInternational

‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ വികസിപ്പിച്ച് ഉത്തരകൊറിയ

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് ഉത്തരകൊറിയയുടെ സൈനികശക്തി പ്രകടനം എന്നതും ശ്രദ്ധേയമാണ്

അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ച് ഉത്തര കൊറിയ. ‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പുതിയ മിസൈലുകൾ പ്രദർശിപ്പിച്ച സൈനിക പരേഡ്, ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ വീക്ഷിച്ചു. അതേസമയം ഈ മിസൈലിന്റെ യഥാർത്ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല.

Also related: ടിആർപി തട്ടിപ്പ് കേസ് അർണബിൻ്റെ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്

പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകൾ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് ഉത്തരകൊറിയയുടെ സൈനികശക്തി പ്രകടനം എന്നതും ശ്രദ്ധേയമാണ്. ഇതിനു പിന്നാലെ കിം രാഷ്ട്രീയ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് യു.എസ്. എന്ന് കിം യോഗത്തിൽ പറയുകയും ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button