COVID 19KeralaNattuvarthaLatest NewsNews

ചവറയിൽ കോവിഡ് വാക്സിൻ എത്തി ; കുത്തിവയ്പ് ഇന്ന് മുതൽ

ചവറയിൽ 750 ഡോസ് കോവിഡ് വാക്സിൻ എത്തിച്ചു

ചവറ: ചവറയിൽ ഇന്ന് മുതൽ വാക്സിനേഷൻ ആരംഭിക്കും. 750 ഡോസ് കോവിഡ് വാക്സിൻ (കോവിഷീൽഡ്) ആണ് ഇവിടെ എത്തിച്ചിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ട് മൂന്നരയോടെ എത്തിച്ച വാക്സിൻ മെഡിക്കൽ ഓഫിസർ നീതു ജലീൽ, ഹെൽത്ത് സൂപ്പർവൈസർ ഷാജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.മധുകുമാർ, സജു, ആനന്ദവല്ലി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

റജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യ പ്രവർത്തകരിൽ 100 പേർക്കാണ് ഇന്ന് കുത്തിവയ്പ് നടത്തുക. 32 ആരോഗ്യ പ്രവർത്തകരാണ് ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാക്സിനേഷൻ നൽകുന്നതിനു പ്രത്യേക മുറികളും സജ്ജീകരിച്ചു. കുത്തിവയ്പിനു ശേഷം അരമണിക്കൂർ നിരീക്ഷണത്തിനായി പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button