KeralaLatest NewsNewsEntertainment

ആ ചാറ്റ് കണ്ടാല്‍ തന്നെ മനസിലാകും ഒരു അശ്ലീല വാക്കുകളും പോയിട്ടില്ല; മറുപടിയുമായി നടൻ മുരളി മോഹൻ

വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്ബര്‍ ചോദിച്ചത്.

സിനിമാ സീരിയൽ നടൻ മുരളി മോഹന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന ആരോപണവുമായി ഒരു യുവതി രംഗത്ത് എത്തിയിരുന്നു. മുരളി മോഹന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ്‌ യുവ എഴുത്തുകാരിയായ അശ്വതിയുടെ പോസ്റ്റ്. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി മുരളി മോഹൻ രംഗത്ത്.

.”ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്. ഈ വാര്‍ത്തകള്‍ വന്നതോടെ നിരവധി കോളുകള്‍ വരുന്നുണ്ട്. പക്ഷെ വിളിക്കുന്നവര്‍ തന്നെ പറയുന്നുണ്ട് സാറിന്റെ ഭാഗത്ത് തെറ്റുകള്‍ ഇല്ലെന്ന്. കാരണം അവര്‍ ഷൈന്‍ ചെയ്യാന്‍ മാത്രമാണ് അത് ചെയ്തത്. തനിക്ക് അതിന്റെ ആവശ്യമില്ല” മുരളി മോഹന്‍ സമയം മലയാളത്തോട് പ്രതികരിച്ചു.

”മെസഞ്ചറില്‍ ഒരുപാട് മെസേജുകള്‍ വരാറുണ്ട്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തില്‍ തുടങ്ങി വീട്ടില്‍ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്ന മെസേജുകള്‍ വരെ. അതിനാല്‍ വാട്‌സ്‌ആപ്പില്‍ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കാറുള്ളത്. വ്യാജന്‍മാരെയും ശരിക്കുള്ളവരെയും കണ്ടെത്തുക പ്രയാസമാണ്.

വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്ബര്‍ ചോദിച്ചത്. ആ ചാറ്റ് കണ്ടാല്‍ തന്നെ മനസിലാകും ഒരു അശ്ലീല വാക്കുകളും പോയിട്ടില്ല അതിനാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും. ഷൈന്‍ ചെയ്യാന്‍ മാത്രമാണത്. നമ്ബര്‍ ഇല്ലാതെ താന്‍ ആരോടും സംസാരിക്കുക പോലുമില്ല.”
മുരളി മോഹന്‍ പറഞ്ഞു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button