Latest NewsNewsInternational

പാകിസ്താനിൽ ഹിന്ദു ക്ഷേത്രം തകർത്ത് തീയിട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഇസ്ലാമാബാദ് : ഹിന്ദു ക്ഷേത്രം തകർത്ത് തീയിട്ട സംഭവത്തിൽ 12 പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കി. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ നിരുത്തരവാദമായി പെരുമാറിയെന്ന് ആരോപണം ഹിന്ദു സംഘടനകൾക്കിടയിൽ നിന്നും ശക്തമായി ഉയർന്നിരുന്നു.

Read Also : ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ രാഹുൽ ഗാന്ധി ക്വാറന്റൈൻ ലംഘിച്ച് തമിഴ്‌നാട്ടിൽ എത്തിയെന്ന് ആക്ഷേപം

ഇതിന്റെ പശ്ചാത്തലത്തിൽ പാക് സർക്കാർ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ ജോലിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. 33 പോലീസുകാരെ ഒരു വർഷത്തേക്ക് സേവനത്തിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button