Latest NewsNewsIndia

തൃണമൂല്‍ കോൺഗ്രസിന്റെ അടിവേരിളകുന്നു; രാജ്യത്തെ വമ്പൻ രാഷ്ട്രീയ ശക്തിയായി ബിജെപി?

പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് തൃണമൂല്‍ വിടുകയാണ്.

കൊല്‍ക്കത്ത: തൃണമൂല്‍ നേതാക്കളുടെ ഒഴുക്ക് ബിജെപിയിലേക്ക് തുടരുന്നു. ഏറ്റവുമൊടുവില്‍ ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് തൃണമൂല്‍ വിടുകയാണ്. തന്റെ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്ന് റോയ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ‘ഒരു തീരുമാനമെടുക്കുകയാണ് എങ്കില്‍ ജനുവരി 16ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നിങ്ങളെ അതറിയിക്കും’ – എന്നാണ് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഏപ്രില്‍ ആദ്യ വാരം പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെയിലാകും ഫലപ്രഖ്യാപനം

Read Also: പവാര്‍ വരും എല്ലാം ശരിയാകും; പാല പോകുമോയെന്ന് സിപിഎം

എന്നാൽ 2009 മുതല്‍ ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഇവര്‍. ബോല്‍പൂരില്‍ല്‍ ഡിസംബര്‍ 29ന് നടന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ റാലിയില്‍ ഇവര്‍ പങ്കെടുത്തിരുന്നു. നേരത്തെ 41 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവാര്‍ഗിയ അവകാശപ്പെട്ടിരുന്നു. അതിനിടെ, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ദിലീപ് ഘോഷും മുതിര്‍ന്ന നേതാവായ അമിതാവ ചക്രവര്‍ത്തിയും കേന്ദ്രനേതാക്കളുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തെ വലിയ രാഷ്ട്രീയ ശക്തിയായി ബിജെപി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button