KeralaNattuvarthaCrime

എട്ടു കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ അറസ്റ്റിൽ

അടുക്കളയിലെ സ്ലാബിന്റെ അടിയിലെ രഹസ്യ അറയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് സ്ത്രീകൾ പിടിയിൽ. വടു‍വത്ത് മുട്ടത്തറ ശാന്തി നിവാസിൽ ശാന്തി(49), ചേർത്തല അർത്തുങ്കൽ ഹൗസിങ് കോളനിയിൽ ആനി(48)എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തു.

ശാന്തിയുടെ വീട്ടിലെ അടുക്കളയിലെ സ്ലാബിന്റെ അടിയിലെ രഹസ്യ അറയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ മുഖേനയാണ് ഇവർ കഞ്ചാവ് വാങ്ങു‍ന്നതെന്നും പൊലീസ് പറഞ്ഞു. നിരവധി കഞ്ചാവ് കടത്ത് കേസിൽ പ്രതിയായ ശാന്തി പല തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button