KeralaNattuvartha

കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു ; രണ്ടു പേർക്ക് പരിക്ക്

മീൻലോറി ഇടിച്ചുമറിഞ്ഞ് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

കലവൂർ : കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റി. ലോറിഡ്രൈവർ മുനമ്പം സ്വദേശി മുക്താർ(38), ക്ലീനർ അജീഷ്(35) എന്നിവർക്കാണ് പരിക്കേറ്റത്. പാതിരപ്പള്ളി എക്‌സൽ ഗ്ലാസസിനുസമീപം വ്യാഴാഴ്ചരാത്രി ഏഴേമുക്കാലോടെ ആയിരുന്നു അപകടം. മീൻകയറ്റി വന്ന ലോറി കാറുമായി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിയുകയും ദേശീയപാതയിൽ ഒന്നരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പോലീസിന്റെ ക്രയിനെത്തി ലോറി മാറ്റിയതിനുശേഷമാണ് വാഹനഗതാഗതം സാധാരണ നിലയിലായത്.

മുനമ്പത്തുനിന്ന്‌ കൊല്ലത്തേക്ക് പോയ കവചിതലോറി എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച കാറിന്റെ പുറകിലിടിച്ച് മറിയുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button