ന്യൂഡൽഹി
കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നതോടെ കർഷകസംഘടനകളും കേന്ദ്രമന്ത്രിമാരും നടത്തിയ ഒമ്പതാം വട്ട ചർച്ചയും പരാജയം. 19ന് വീണ്ടും ചർച്ച. സമരത്തെ നേരിടാന്‍ കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കിയ സര്‍ക്കാര്‍ നടപടിയില്‍ നേതാക്കൾ പ്രതിഷേധമറിയിച്ചു.
കർഷകരെയും സമരത്തിനിടെ രക്തസാക്ഷികളായവരെയും സഹായിച്ചവരെ എൻഐഎ ചോദ്യംചെയ്ത് കേസെടുക്കുന്നു. ഹരിയാന പൊലീസ് കർഷകനേതാക്കളെ കേസില്‍ കുടുക്കുന്നു. കർഷകരെ സഹായിക്കാന്‍ നരേന്ദ്ര മോഡി എന്തിനാണ് ഭയക്കുന്നതെന്ന് നേതാക്കൾ ചോദിച്ചു. സമരം അടിച്ചമർത്താനുള്ള ശ്രമം വിജയിക്കില്ല. നിയമങ്ങൾ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തതിനാൽ സമരം നിര്‍ത്തണമെന്ന കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ നിലപാട് നേതാക്കൾ അംഗീകരിച്ചില്ല.
സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു. 26ന് കർഷകരുടെ റിപ്പബ്ലിക് പരേഡ് സമാധാനപരമായി നടത്തും. സർക്കാരിന്റെ പരേഡ് കഴിഞ്ഞശേഷമാകും ഇത്. 23ന് മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് മുംബൈയിലേക്ക് ട്രാക്ടർ റാലി ആരംഭിക്കും. മുംബൈ ആസാദ് മൈതാനത്ത് 24 മുതൽ കർഷകർ ധർണ നടത്തും. കൂടുതൽ കർഷകർ ഡൽഹിയിൽ എത്തിച്ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..