Latest NewsNewsBahrain

പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്വദേശി അറസ്റ്റില്‍

മനാമ: ബഹ്‌റൈനില്‍ പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വദേശി അറസ്റ്റില്‍ ആയിരിക്കുന്നു. അസ്‌കറിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത് .

ഏഷ്യന്‍ വംശജയായ 38കാരിയെ 46കാരനായ പ്രതി മര്‍ദ്ദിക്കുകയും ഇതേ തുടര്‍ന്ന് സ്ത്രീ മരിക്കുകയുമായിരുന്നു ഉണ്ടായത്. വ്യക്തിപരമായ കലഹമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് ലഭിക്കുന്നത്. അറസ്റ്റ് വിവരം ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button