Latest NewsNewsIndia

ഒച്ച ഉണ്ടാക്കുന്നത് എതിര്‍ത്ത 20കാരനെ യുവാക്കള്‍ കുത്തിക്കൊന്നു

കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്.

ന്യൂഡല്‍ഹി: വീടിന് പുറത്ത് ഒച്ച ഉണ്ടാക്കുന്നത് എതിര്‍ത്ത യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു. സെന്‍ട്രല്‍ ഡല്‍ഹിയിലെ പട്ടേല്‍ നഗറിലാണ് സംഭവം. 20 വയസുള്ള ശുഭം കുമാറാണ് കൊല്ലപ്പെട്ടത്. നിരവധി തവണ കുത്തേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം വീടിനു പുറത്ത് ഒച്ചയുണ്ടാക്കി യുവാക്കള്‍ അസഭ്യം പറഞ്ഞതിനെ തുടർന്ന് ശുഭം കുമാറും തൊഴിലുടമയും മൂന്ന് യുവാക്കളെ ശകാരിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി ഇതില്‍ കുപിതരായ യുവാക്കളാണ് ആക്രമണത്തിനു പിന്നിൽ.

കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതികളില്‍ മൂന്ന് പേരെ പിടികൂടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button