COVID 19KeralaLatest NewsNewsIndia

കോവിഡ് വാക്‌സിൻ വിതരണം : കോണ്‍ഗ്രസ് നേതാക്കളോട് അഭ്യർത്ഥനയുമായി ഭാരത് ബയോടെക് എംഡി

ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാക്കളും മറ്റു വിമര്‍ശകരും തനിക്ക് നേരെ കല്ലെറിയുകയാണെന്നും അത് രാജ്യത്തെ സ്റ്റാര്‍ട്ടപുകളെ മേല്‍ കല്ലെറിയുന്നതിന് തുല്ല്യമാണെന്നും കോവാക്സിന്‍ എന്ന കോവിഡ് വാക്സിന്‍ ഉല്‍പാദിപ്പിച്ച ഭാരത് ബയോടെക് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ. രാഷ്ട്രീയത്തിന്‍റെ പേരില്‍ രാജ്യത്ത് നവീനത തേടുന്ന സംരംഭകരെ തകര്‍ക്കരുതെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

Read Also : കോവിഡ് വാക്‌സിൻ : സോഷ്യൽ ‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരേയൊരു കോവിഡ് വാക്സിനാണ് കോവാക്സിന്‍. അത് ലോകത്തില്‍വെച്ചേറ്റവും സുരക്ഷിതമാണെന്നും ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡോ.കൃഷ്ണ എല്ല വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുദിവസമായി കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് ബയോടെകിനെയും അവര്‍ വികസിപ്പിച്ച കോവാക്സിനെയും വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് ഡോ.കൃഷ്ണ പ്രത്യേകമായി മാധ്യമത്തിനോട് സംസാരിക്കാന്‍ തയ്യാറായത്.

തനിക്ക് യാതൊരു വിധ രാഷ്ട്രീയ ചായ്വും ഇല്ലെന്നും തനിക്ക് കൈവശമുള്ള ഒരേയൊരു ആദര്‍ശം ശാസ്ത്രമാണെന്നും ഡോ. കൃഷ്ണ പറഞ്ഞു. ആരോഗ്യമേഖല അങ്ങേയറ്റം സെന്‍സിറ്റീവായ മേഖലയാണെന്നും ഇനിയും ഉപദ്രവിക്കപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡോ.കൃഷ്ണ വ്യക്തമാക്കി. .

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button