14 January Thursday

പ്രവാസി പെൻഷൻ കൂട്ടണം:കേരള പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

തിരുവനന്തപുരം> പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു..ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ഡോക്ടർ തോമസ് ഐസകിനും പ്രവാസി സംഘം നേതാക്കൾ നിവേദനം നൽകി.

വിഎസ് അച്യുതാനന്ദൻ്റെ സർക്കാരാണ് പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തിയത്.അഞ്ഞൂറ് രൂപയായിരുന്നു കുറഞ്ഞ പെൻഷൻ തുക.പിന്നീട് അഞ്ചു വർഷം ഭരിച്ച യുഡിഎഫ് സർക്കാർ പെൻഷൻ വർദ്ധിപ്പിച്ചില്ല.പിണറായി സർക്കാർ ആദ്യബജറ്റിൽ തന്നെ രണ്ടായിരം രൂപയായി വർദ്ധിപ്പിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികൾ വലിയ അരക്ഷിതാവസ്ഥ  നേരിടുന്നുണ്ട്..തൊഴിൽ നഷ്ടപ്പെട്ട് ധാരാളം പേർ തിരിച്ചെത്തുകയാണ്.ജീവിത സായാഹ്നത്തിൽ പ്രവാസികൾക്ക് അത്താണിയായി ഈ പെൻഷൻ പദ്ധതി മാറേണ്ടതുണ്ട്.ആയതിനാൽ 2021ലെ ബജറ്റിൽ പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് പിടി കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എംഎൽഎ എന്നിവർ ആവശ്യപ്പെട്ടു..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top