14 January Thursday

പ്രവാസി ധനസഹായത്തിന് 25 കോടി രൂപകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നൽകാൻ  25 കോടി രൂപ കൂടി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നോർക്ക റൂട്ട്‌സിനാണ്‌ തുക നൽകുക.  നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്ക്‌ പുറമെയാണിത്.

സെക്രട്ടറിയറ്റിൽ കയറാൻ പുതിയ നിയന്ത്രണം
സെക്രട്ടറിയറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം ക്രമീകരിക്കും. പുതിയ പ്രവേശന രീതി നടപ്പാക്കും. കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെൽട്രോൺ മുഖേനയാകും  നടപ്പാക്കുക.  അംഗപരിമിതർക്കു കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണിത്‌. കെഎംആർഎൽ സൗജന്യമായാണ്  പദ്ധതിക്ക് സാങ്കേതിക സഹായം നൽകുക.

പുതിയ തസ്‌തിക അനുവദിച്ചു
ഇടയാറിൽ സ്ഥാപിച്ച മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്കരണ പ്ലാന്റിലേക്ക് 40 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.കേരള റെയിൽ ഡെവലപ്മെന്റ്‌ കോർപറേഷനെ ചുമതലപ്പെടുത്തിയ 27 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിന് ഭേദഗതി വരുത്തിയ ധാരണപത്രം ഒപ്പിടാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരും റെയിൽവേയും തമ്മിലാണ് ധാരണപത്രം.

സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓൺലൈൻ വഴി സംഭരിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ ‘ഗവൺമെന്റ്‌ ഇ -മാർക്കറ്റ്പ്ലേയ്സു'മായി (ജെം) ധാരണപത്രം ഒപ്പിടാനും തീരുമാനിച്ചു.

പരസ്യനിരക്ക് പരിഷ്കരിക്കും
ഓൺലൈൻ മാധ്യമങ്ങളുടെ പരസ്യനിരക്ക് പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശകൾ അംഗീകരിക്കാൻ തീരുമാനിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top