14 January Thursday

ബത്തേരിയിൽ വാഹനം മരത്തിലിടിച്ച്‌ രണ്ടുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

കൽപ്പറ്റ > സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും ഷമീറിൻ്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. മീനങ്ങാടി ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് പോകുവഴിയാണ് അപകടം.

സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തും മുമ്പേ രണ്ടുപേരും മരിച്ചു. കപ്പ ഗുഡ്‌സ് വാഹനത്തിൽ കയറ്റി കച്ചവടം ചെയ്യുന്നവരാണ് രണ്ടുപേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top