Latest NewsNewsIndia

വിവാഹേതര ലൈംഗീക ബന്ധം സൈനികർക്ക് ക്രിമിനൽ കുറ്റമാക്കാനുള്ള കേന്ദ്ര സർക്കാർ വാദങ്ങൾ

2018ൽ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക്ക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചരിത്രപ്രധാനമായ വിധി പറഞ്ഞത്

ഡൽഹി: 2018ൽ വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമല്ല എന്ന് സുപ്രിം കോടതി പുറപ്പെടുവിച്ച ചരിത്രപ്രധാന വിധിയിൽ സൈനിക നിയമം പരിഗണിച്ചിട്ടില്ല എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. അന്യരുടെ ഭാര്യയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പടുന്നത് ക്രിമിനൽ കുറ്റമാക്കുന്ന 497 വകുപ്പായിരുന്നു സുപ്രിം കോടതി റദ്ദാക്കിയത്. ഇത് സൈനികർക്ക് ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Also related: അവിഹിത ലൈംഗീക ബന്ധം സൈനികർക്ക് ക്രിമിനൽ കുറ്റമാക്കണമെന്ന് കേന്ദ്ര സർക്കാർ

വളരെ നീണ്ടകാലങ്ങൾ കുടുംബവുമായി വിട്ട് നിൽക്കുന്നവരാണ് സൈനികർ. അതു കൊണ്ട് വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വന്നാൽ അവർക്കിടയിൽ അത് അസ്ഥിരതയുണ്ടാക്കുമെന്നും കേന്ദ്ര സർക്കാർ ഹർജിയിൽ പറയുന്നു.

Also related : കോൺഗ്രസിൽ പ്രശ്നങ്ങൾ തുടങ്ങിയോ? ‘തിരുവല്ല മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി’ വിശദീകരണവുമായി പിജെ കുര്യന്‍

വിവാഹേതര ലൈംഗീക ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനായിക്കണ്ട് 5 വർഷം വരെ കഠിന തടവിന് ശിക്ഷിക്കാവുന്ന 497 ആം വകുപ്പും ക്രിമിനൽ നടപടി ക്രമത്തിലെ 198 (2) ആം വകുപ്പുമായിരുന്നു 2018ലെ വിധി റദ്ദാക്കിയത്.

Alasp related: ഒച്ച ഉണ്ടാക്കുന്നത് എതിര്‍ത്ത 20കാരനെ യുവാക്കള്‍ കുത്തിക്കൊന്നു

എന്നാൽ വിവാഹേതര ലൈംഗീക ബന്ധം വിവാഹമോചനം പോലുള്ള വിഷയങ്ങളിൽ സിവിൽ കുറ്റമായി നിലനിർത്തും. പ്രവാസി മലയാളിയായ ജോസഫ് ഷൈൻ അഡ്വ. കാളീശ്വരം രാജ് വഴി നൽകിയ ഹർജിയിലായിരുന്നു 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക്ക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചരിത്രപ്രധാനമായ വിധി പറഞ്ഞത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button