കൊച്ചി > ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'ലവ്' ജനുവരി 29-ന് തിയേറ്ററുകളില്‍ എത്തുന്നു. അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമായാണിത്.
ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്.
ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമയിൽ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ പിണക്കവും സ്നേഹവുമൊക്കെയാണ് വിഷയമാക്കുന്നത്. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..