Latest NewsNews

പൊങ്കൽ ആഘോഷം ; ജെപി നദ്ദയും മോഹൻ ഭാഗവതും ഇന്ന് തമിഴ്‌നാട്ടിലെത്തും

ചെന്നൈ : പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും  ഇന്ന് തമിഴ്‌നാട്ടിലെത്തും. ‘നമ്മ ഊര് പൊങ്കൽ’ എന്ന ആഘോഷപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. സംസ്ഥാന വ്യപകമായാണ് തമിഴ്‌നാട്ടിൽ ആഘോഷങ്ങൾ അരങ്ങേറുന്നത്.

തുഗ്ലക്ക് മാഗസിന്റെ 51-ാമത് വാർഷിക ആഘോഷ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. തമഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തന് മുന്നോടിയായ ഒരുക്കങ്ങൾ നടത്താനും കൂടിയാണ് ജെപി നദ്ദ തമിഴ്‌നാട് സന്ദർശനം നടത്തുന്നത്.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ തമിഴ്‌നാട് സന്ദർശനവും ഇന്ന് ആരംഭിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ അദ്ദേഹം സമൂഹ പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കും. ചെന്നൈയിലെ മൂലക്കടയിലാണ് സമൂഹ പൊങ്കൽ ആഘോഷം നടക്കുന്നത്. തുടർന്ന് യുവാക്കളും സ്റ്റാർട്ട് അപ്പ് സംരംഭകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button