KeralaNattuvarthaLatest NewsNews

ഇത്തവണ ആലപ്പുഴയിലാര്? അഞ്ചാം അങ്കത്തിനില്ലെന്ന് തോമസ് ഐസക്

ഇക്കുറി തോമസ് ഐസക് മൽസരിക്കില്ലെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള ചർച്ചകളും വിശകലനവും മുന്നേറുകയാണ്. അഞ്ച് തവണ മത്സരിച്ചവർക്ക് ഇനി പ്രാധാന്യം നൽകേണ്ടതില്ല എന്ന നിലപാടിലാണ് സി പി എം. ഈ തീരുമാനം പാർട്ടി അറിയിച്ചതോടെ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ധനമന്ത്രി തോമസ് ഐസക്.

കഴിഞ്ഞ നാല് തവണ മത്സരിച്ച് ജയിച്ച് 20 വർഷക്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ തോമസ് ഐസക് ഇത്തവണ മത്സരിക്കാനില്ലെന്ന സൂചന നൽകുകയാണ്. 20 വര്‍ഷം നീണ്ട കാലയളവാണെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തോമസ് ഐസക് മനോരമ ന്യൂസിനോട് പ്രതികരിച്ചു.

Also Read: ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

വി എസ് മന്ത്രിസഭയിലും പിണറായി മന്ത്രിസഭയിലും അതികായനായി നിലകൊണ്ട തോമസ് ഐസക് ഇത്തവണ മത്സരിച്ചില്ലെങ്കിൽ ആരാകും ഇത്തവണ ആലപ്പുഴയിൽ സ്ഥാനാർത്ഥിയാവുക എന്ന ചോദ്യവും ഉയരുന്നുണ്ട്. മത്സരിക്കാനില്ലെന്ന സൂചന നൽകുമ്പോഴും അന്തിമ തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതും കിഫ്ബി പദ്ധതികളുടെ തുടര്‍ച്ചയും പരിഗണിച്ച് തുടര്‍ഭരണമുണ്ടായാല്‍ ധനകാര്യം നോക്കാൻ തോമസ് തന്നെ വേണമെന്ന് പാർട്ടി തീരുമാനിച്ചാൽ തോമസ് അഞ്ചാമങ്കത്തിനിറങ്ങും. ഇല്ലെങ്കിൽ പുതുമുഖത്തിന് അവസരം ലഭിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button