KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് പടരുന്നു, ആരോ​ഗ്യമന്ത്രിക്ക് താല്‍പര്യം ഫാഷന്‍ മാഗസിനുകളുടെ കവ‍ർ പേജാവാൻ; വി.മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  രാജ്യത്ത് എല്ലായിടത്തും കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ നിയന്ത്രണാതീതമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അസാധാരണമായ സാഹചര്യമില്ലെന്ന ധാരണ പരത്തുകയാണ്. അതുകൊണ്ട് തിയേറ്ററുകള്‍ തുറക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നു. എല്ലാ പഴയപോലെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇത് അപകടകരമാണെന്നും ഇതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാര്‍ കോവിഡ് വ്യാപനം മറച്ചുവയ്ക്കുകയാണ്. കോവിഡ് മരണനിരക്കും കുറച്ചുകാണിക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് വ്യാപനമുള്ള സംസ്ഥാനമായി കേരളം മാറി. ഇത് ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷവും തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്തെ കോവിഡ് രോഗികളില്‍ നാല്‍പ്പത് ശതമാനവും കേരളത്തിലാണ്.സംസ്ഥാന ആരോഗ്യമന്ത്രിക്ക് കോവിഡ് പ്രതിരോധത്തെക്കാള്‍ താത്പര്യംഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാകാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യ മന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ വീഴ്ച്ചയുടെ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കണം. രോഗ നിയന്ത്രണത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button