വിദ്യാഭ്യാസം അക്ഷരാഭ്യാസം മാത്രമല്ലെന്നും സാമൂഹ്യ ഉന്നമനത്തിനുള്ള ആയുധം കൂടിയാണെന്നും തെളിയിച്ച് സംസ്ഥാന സാക്ഷരതാ മിഷൻ. വിവിധ തുല്യതാ ക്ലാസുകളിലെ 859 പഠിതാക്കൾ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അതിൽ 763 പേരും വിജയിച്ചു.
ഇവർക്കൊപ്പം 49 പ്രേരക്മാരും വിവിധ സാക്ഷരതാ– -തുല്യതാ പദ്ധതികളുടെ ഇൻസ്ട്രക്ടർമാരുമായ 47 പേരും തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഇവരിൽ 46 പേർ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരായും 35 പേരെ വൈസ് പ്രസിഡന്റുമാരായും ചുമതലയേറ്റു. തുല്യതാ പഠിതാക്കളിൽ ഏറ്റവും കൂടുതൽ പേർ വിജയിച്ചത് മലപ്പുറം ജില്ലയിലാണ്–- 205. മൂന്ന് പ്രേരക്മാരും മൂന്ന് ഇൻസ്ട്രക്ടർമാരുമുൾപ്പെടെ 211 പേർ ജില്ലയിൽ ജനപ്രതിനിധികളായി.
പാലക്കാട് –-98, കോഴിക്കോട് –-76, തിരുവനന്തപുരം –-37, കൊല്ലം –-35, ആലപ്പുഴ –-24, പത്തനംതിട്ട –-21, കോട്ടയം –-38, എറണാകുളം –-45, തൃശൂർ –-59, ഇടുക്കി –-26, കണ്ണൂർ –-69, വയനാട് –-61, കാസർകോട് –-59 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലുള്ളവർ.
7058 കുടുംബശ്രീ അംഗങ്ങളും 612 ആശാ വർക്കർമാരും ഇത്തവണ ജനപ്രതിനിധികളായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..