Latest NewsNewsIndia

‘വരാനിരിക്കുന്ന നാളുകൾ സന്തോഷം നിറഞ്ഞതാകട്ടെ’; മകരസംക്രാന്തി- ബിഹു- പൊങ്കൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് മകരസംക്രാന്തി- ബിഹു- പൊങ്കൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകരസംക്രാന്തിയിലെ വിശുദ്ധമായ സൂര്യോദയം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

‘ഏവർക്കും, പ്രത്യേകിച്ച് തമിഴ് സഹോദരീ സഹോദരന്മാർക്ക് പൊങ്കൽ ആശംസകൾ. ഈ വിശേഷ ഉത്സവം തമിഴ് സംസ്കാരത്തിന്റെ നന്മകൾ വിളിച്ചോതുന്നു. നമുക്കെല്ലാം നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാനും സഹാനുഭൂതിയുടെ ഊർജ്ജം പ്രസരിപ്പിക്കാനും ഈ ഉത്സവം നമുക്ക് പ്രചോദനമാകട്ടെ.‘ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

‘വരാനിരിക്കുന്ന നാളുകൾ സന്തോഷം നിറഞ്ഞതാകട്ടെ. സർവ്വേശ്വരന്റെ അനുഗ്രഹത്താൽ എല്ലായിടത്തും സാഹോദര്യവും സൗഖ്യവും നിറയട്ടെ. ഏവർക്കും ബിഹു ആശംസകൾ.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button